---
title: "സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി"
english_title: "Heavy Rain Alert in Kerala: Holiday Declared in 12 Districts, Moozhiyar Dam to Open"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376263/kerala-heavy-rain-alert-12-districts-holiday-moozhiyar-dam`"
published_at: "2026-08-03T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ff9b1871f9_images_(1).jpeg"
keywords: ["Kerala Rain", "Heavy Rain", "Holiday", "Moozhiyar Dam", "Pamba"]
---

# സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് മഴ ശക്തിപ്രാപിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് മഴ ശക്തിപ്രാപിക്കുന്നത്.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പമ്പയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മൂഴിയാർ ഡാം ഉടൻ തുറക്കുമെന്നും അധികൃതർ അറിയിച്ചു.

തെക്കൻ കേരളം അതീവ ജാഗ്രതയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശം നൽകി.

ദുരന്ത സാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376263/kerala-heavy-rain-alert-12-districts-holiday-moozhiyar-dam`)